കെ പി എൽ കൾച്ചറൽ സൊസൈറ്റിയും ആത്മയും സംയുക്തമായി അവതരിപ്പിക്കുന്ന ആത്മ സിംഫണി ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഓൺലൈൻ കരോക്കെ ചലച്ചിത്ര ഗാനമത്സരം ജൂൺ 21, 22 തീയതികളിൽ; ഉടൻ രജിസ്റ്റർ ചെയ്യാം; നിബന്ധനകൾ അറിയാം

Spread the love

കോട്ടയം: കെ പി എൽ കൾച്ചറൽ സൊസൈറ്റിയും ആത്മയും സംയുക്തമായി അവതരിപ്പിക്കുന്ന ആത്മ സിംഫണി ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഓൺലൈൻ കരോക്കെ ചലച്ചിത്ര ഗാനമത്സരം ജൂൺ 21,22 തീയതികളിൽ കെ പി എൻ മേനോൻ ഹാളിൽ നടക്കുന്നു.

video
play-sharp-fill

മൂന്ന് ഘട്ടങ്ങളായി ആണ് മത്സരം. ആദ്യത്തെ രണ്ട് ഘട്ടം ഓൺലൈൻ ആയും, മൂന്നാമത്തെ ഘട്ടം (ഫൈനൽ) നേരിട്ടുള്ള മത്സരമായും ആണ് നടത്തപ്പെടുന്നത്. ഫൈനൽ മത്സരം ജൂൺ 21 ന് നടത്തും.

*കാറ്റഗറി*
1. 18 വയസിന് താഴെ
2. 18 വയസ്സു മുതൽ 40 വയസ്സുവരെ
3. 40 വയസ്സിന് മുകളിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Male / Female തരം തിരിച്ചാണ് മത്സരം നടത്തപ്പെടുന്നത്.
രജിസ്‌ട്രേഷൻ മെയ് 15 ന് മുമ്പ് ലഭിക്കണം.
വിജയികൾക്ക് 22 -ാം തീയതി നടക്കുന്ന ആത്മ സിംഫണി ലോക സംഗീതദിനാഘോഷത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനം നൽകുന്നതാണ്.

രജിസ്‌ട്രേഷൻ ഫീസ് 200/-രൂപ

AATMA
A/c No: 67113199556
sbi thirunnakkara Branch
IFSC : SBIN0070102

രജിസ്‌ട്രേഷൻ ഫീസ് അടച്ചതിന് ശേഷം,
സ്‌ക്രീൻ ഷോട്ട് +91 6235067241
എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്‌
+91 9495684889