കർണാടക നിയമസഭാ തെരഞ്ഞടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. ഗാന്ധി കുടുംബവും പാർട്ടിയും തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് ശിവകുമാർ പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ കൂട്ടായ അദ്ധ്വാനത്തിന്റ ഫലമായാണ് വൻവിജയം നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കുമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നതായും ശിവകുമാർ പറഞ്ഞു. എല്ലാവരും ഒത്തൊരുമയോടെ ഒരുമനസ്സായാണ് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെന്ന് ശിവകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിക്കാർ ജയിലിൽ അടച്ചപ്പോൾ തന്നെ സന്ദർശിച്ച സോണിയ ഗാന്ധിയെ മറക്കാനാകില്ല. ഇതാണ് ഗാന്ധി കുടുംബവും കോൺഗ്രസും രാജ്യവും എനിക്ക് നൽകിയ ആത്മവിശ്വാസമെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസിന് വൻ ജയം ഒരുക്കുന്നതിന് സഹായിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ള നേതാക്കൻമാർ, എംഎൽഎമാർ, പാർട്ടിപ്രവർത്തകർക്കും കർണാടക പിസിസി പ്രസിഡന്റ് ശിവകുമാർ നന്ദി അറിയിച്ചു.