video
play-sharp-fill
കുതിരയ്ക്ക് എന്താണ് നിയമസഭയിൽ കാര്യം.? കുതിരക്കച്ചവടം എങ്ങിനെ രാഷ്ട്രീയത്തിൽ എത്തി

കുതിരയ്ക്ക് എന്താണ് നിയമസഭയിൽ കാര്യം.? കുതിരക്കച്ചവടം എങ്ങിനെ രാഷ്ട്രീയത്തിൽ എത്തി

പൊളിറ്റിക്കൽ ഡെസ്‌ക്

രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് കുതിരക്കച്ചവടം. എന്നാൽ, തിരഞ്ഞെടുപ്പും കുതിരക്കച്ചവടവും തമ്മിലെന്ത് ബന്ധമെന്ന് പലർക്കും തോന്നാം. പിന്നെ എങ്ങിനെ തിരഞ്ഞെടുപ്പിലെ തിരിമറികൾക്ക് ഈ പേര് വന്നെന്നാവും. അതിനു പിന്നിലൊരു കഥയുണ്ട്. വർഷങ്ങൾ പഴക്കമുള്ള കഥ.
വിക്കിപീഡിയ പറയുന്നത് ഈ പ്രയോഗത്തിന് കുതിരയുമായി ബന്ധമുണ്ടെന്നാണ്. യഥാർത്ഥത്തിൽ കുതിരയെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യാപാരരീതിയാണ് കുതിരക്കച്ചവടം (Horse trading).
കുതിര ഇടപാട് (Horse Dealing) എന്നും പറയും. വില്പനക്ക് വച്ച കുതിരയുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് ഏറ്റവും ദുഷ്‌കരമായതിനാൽ കുതിരക്കച്ചവടം കബളിപ്പിക്കലിനുള്ള നല്ലൊരു അവസരമായിരുന്നു.

വിൽക്കാൻ നിർത്തിയിരിക്കുന്ന കുതിരയുടെ ദോഷങ്ങളോ ഗുണങ്ങളോ ഒന്നും ഒറ്റനോട്ടത്തിലോ പത്തുനോട്ടത്തിലോ മനസിലാവുകയില്ലത്രേ. എന്തെങ്കിലും രോഗമുള്ള കുതിരയാണോ എന്ന് മനസിലാകില്ല, മുൻകോപിയും ഭ്രാന്തുള്ളതുമായ കുതിരയാണോ എന്ന് മനസിലാകില്ല, ഒറ്റനോട്ടത്തിൽ പ്രായം പോലും മനസിലാവില്ലത്രേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുതിര വില്പനക്കാർ ഈ അവസരം മുതലെടുത്ത് വാങ്ങാൻ വരുന്നവരെ കബളിപ്പിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.
വിൽപ്പനക്കാരൻ തൻറെ കുതിരയുടെ ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുമ്പോൾ ദോഷങ്ങളെക്കുറിച്ച് വാങ്ങുന്നവൻ അറിയുകയേയില്ല. അതുകൊണ്ടുതന്നെ വിശ്വാസ്യത ഏറ്റവും കുറഞ്ഞ ഇടപാടായി കുതിരക്കച്ചവടത്തെ വിലയിരുത്തിപ്പോരുന്നു. കുതിരക്കച്ചവടക്കാർ അധാർമ്മിക കച്ചവടം നടത്തുന്നവരെന്ന് അറിയപ്പെടുകയും ചെയ്തു.

കബളിപ്പിക്കലും വഞ്ചനയും ഉൾക്കൊള്ളുന്ന വ്യാപാരനടപടിയെ കുറിക്കുന്നതിന് കുതിരക്കച്ചവടം എന്ന പദത്തെ സ്വീകരിക്കുന്ന സമീപനങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ആവിഷ്‌കാരങ്ങളിൽ പ്രതിഫലിച്ചിരുന്നു.

1893 ൽ ന്യൂയോർക്ക് ടൈംസ് എഴുതിയ എഡിറ്റോറിയലിൽ പത്രങ്ങൾ തങ്ങളുടെ സർക്കുലേഷൻ കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് നിയമവിരുദ്ധമാക്കുന്ന നിർദ്ദേശത്തെ വിമർശിച്ച് ഇങ്ങനെ എഴുതി: കള്ളം പറയുന്നത് നിയമം മൂലം നിരോധിക്കുകയാണെങ്കിൽ കുതിരക്കച്ചവട വ്യാപാരം അവസാനിക്കും, അതുവഴി രാജ്യത്തിലെ ശീതകാലത്തെ മദ്യശാലകളും പലചരക്ക് കടകളും വഴിയാധാരമാവാൻ ഇടവരുകയും ചെയ്യും.

1898 പ്രസിദ്ധീകരിച്ച എഡ്വേർഡ് നോയസ് വെസ്റ്റ്‌കോട്ടിന്റെ ‘ഡേവിഡ് ഹറും’ എന്ന നോവലിലെ പ്രധാന കഥാപാത്രം കുതിരക്കച്ചവടത്തിന്റെ കണ്ണിലൂടെയാണ് എല്ലാവ്യാപാരത്തെയും കാണുന്നത്.

പിന്നീട് ഈ പദത്തിന്റെ അർത്ഥതലങ്ങൾ വികസിക്കുകയും അതു രാഷ്ട്രീയരംഗത്തെ വോട്ട് കച്ചവടത്തെ പരാമർശിക്കുന്ന പൊതു വാക്കായി മാറുകയും ചെയ്തു. വോട്ടുകച്ചവടത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന ലോഗ്‌റോളിംഗ് (logrolling) എന്ന പഴയ പ്രയോഗത്തിന്റെ സ്ഥാനത്തേക്ക് കുതിരക്കച്ചവടം എന്ന പദം പതുക്കെ രംഗപ്രവേശം ചെയ്യുകയും ചെയ്തു…