അനധികൃത കാലിക്കടത്ത്; പൊലീസ് തടഞ്ഞപ്പോള്‍ ലോറി നിർത്തിയില്ല; കര്‍ണാടകയില്‍ മലയാളിയ്ക്ക് പൊലീസിൻ്റെ വെടിയേറ്റു

Spread the love

ബംഗളൂരു: കർണാടകയിലെ പുത്തൂരില്‍ മലയാളിക്ക് വെടിയേറ്റു.

video
play-sharp-fill

അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച്‌ കർണാടക പൊലീസാണ് ലോറി ഡ്രെെവറായ മലയാളിയെ വെടിവച്ചത്.
കാസർകോട് സ്വദേശി അബ്‌ദുള്ളയ്ക്കാണ് (40) വെടിയേറ്റത്.

കന്നുകാലികളെ കടത്തിയ ലോറി പൊലീസ് തടഞ്ഞപ്പോള്‍ നിർത്തിയില്ല. തുടർന്ന് ലോറിയെ പിന്തുടർന്ന പൊലീസ് വെടിയുതിർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്.

അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.