play-sharp-fill
കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് കൊലപാതകം; തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് കൊലപാതകം; തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

ബെംഗലൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ യുവാവിനെ പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തി. സാത്തന്നൂർ സ്വദേശിയായ ഇദ്രിസ് പാഷയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ പുനീത് കാരെഹള്ളി എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകൾക്കുമെതിരെ പൊലീസ് കേസെടുത്തു.

മാർച്ച് 31 ന് രാത്രിയാണ് സംഭവം. പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷ. പുനീത് കാരെഹള്ളിയും സംഘവും ഈ വാഹനം തടഞ്ഞു. പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിച്ചു. തുടർന്ന് ഇദ്രിസ് പാഷയെ ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെയാണ് ഇദ്രിസ് പാഷയുടെ മൃതദേഹം റോഡിൽ കണ്ടെത്തിയത്. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്