
പുരുഷന്മാർക്ക് എല്ലാ ആഴ്ചയും രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകൂ: ആവിശ്യവുമായി കർണ്ണാടക എംഎല്‍എ നിയമസഭയില്‍
പുരുഷന്മാര്ക്ക് കുടിക്കാൻ മദ്യം സൗജന്യമായി നല്‍കണമെന്ന് കർണാടക നിയമസഭയിൽ ആവശ്യപ്പെട്ട് മുതിർന്ന ജെഡിഎസ് നിയമസഭാംഗം എം ടി കൃഷ്ണപ്പ.
കർണാടക സർക്കാരിന്റെ 2025-26 ബജറ്റ് എക്സൈസ് വരുമാനം 40,000 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തുരുവേകെരെയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പ സൗജന്യ മദ്യം വേണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിച്ചത്.
നിയമസഭയിലെ അവതരണത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; “ഒരു വർഷത്തിനുള്ളില്‍, സർക്കാർ മൂന്ന് തവണ (എക്സൈസ്) നികുതി വർദ്ധിപ്പിച്ചു. ഇത് പാവങ്ങളെ ബാധിക്കുന്നു. 40,000 കോടി രൂപയുടെ എക്സൈസ് ലക്ഷ്യം വീണ്ടും നികുതി കൂട്ടാതെ എങ്ങനെ കൈവരിക്കും? ആളുകളെ, പ്രത്യേകിച്ച് തൊഴിലാളികളെ മദ്യപിക്കുന്നതില്‍ നിന്ന് തടയാൻ ഞങ്ങള്‍ക്ക് കഴിയില്ല. അവരുടെ ചെലവില്‍, നിങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്കുന്നു. എന്തായാലും അത് ഞങ്ങളുടെ (പുരുഷന്മാരുടെ) പണമാണ്. അതിനാല്‍, കുടിക്കുന്നവർക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കുക. അവർ കുടിക്കട്ടെ.” എംഎല്‍എയുടെ ആവശ്യം സഭ പ്രക്ഷുബ്ധമാക്കിയെങ്കിലും അതൊന്നും കൂസാക്കാതെ അദ്ദേഹം സൗജന്യ മദ്യം സൊസൈറ്റികള്‍ വഴി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
