ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ ആംബുലൻസിൽ വച്ച് കുട്ടി ഉറക്കെ കരഞ്ഞു

Spread the love

കർണാടക: കർണാടകയില്‍ സ്വകാര്യ ആശുപത്രി ഡോക്ടർമാർ മരിച്ചതായി സ്ഥിതീകരിച്ച  കുട്ടിയെ സംസ്കരിക്കാൻ കൊണ്ടുപോകവേ കുട്ടി  ഉറക്കെ കരഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ലോകാവലി എന്ന ഗ്രാമത്തിലെ നിർധന ദമ്ബതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

video
play-sharp-fill

മാതാപിതാക്കള്‍ കുഞ്ഞിനെ സംസ്കരിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉറക്കെ കരയുകയായിരുന്നു . കുട്ടിയെ ഉടൻ തന്നെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ചു.പനി ബാധിച്ച കുഞ്ഞുമായാണ് ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയത്. മൂന്നുദിവസം ആശുപത്രി അധികൃതർ കിടത്തി ചികിത്സിച്ചു. ഓക്സിജൻ സപ്പോർട്ടും നല്‍കി. പിന്നീട് കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ ഓക്സിജൻ ട്യൂബ് നീക്കി കുട്ടി മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.തുടർന്ന് ആംബുലൻസില്‍ സംസ്കരിക്കാൻ കൊണ്ടുപോകുമ്ബോഴാണ് കുഞ്ഞ് ഉറക്കെ കരഞ്ഞത്.

ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആംബുലൻസുകളുടെ സഹായത്തോടെ കുഞ്ഞിനെ ഹാസനിലെ എച്ച്‌ എം എസ് ആശുപത്രിയില്‍ എത്തിച്ചു.നിലവില്‍ ഈ ആശുപത്രിയിലെ ഐസിയുവിലാണ് കുട്ടി ഉള്ളത്. സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group