
ബെംഗളൂരു: കര്‍ണാടകയില്‍ പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തി. യാദ്ഗിര്‍ സ്വദേശിനിയായ അഞ്ജലി ഗിരീഷ് കമ്പോത്ത് ആണ് കൊല്ലപ്പെട്ടത്.
മൂന്നുദിവസം മുന്‍പ് ഓഫിസിലേക്കു പോകുന്നതിനിടെയാണ് ഇരുചക്രവാഹനത്തിലെത്തിയ നാലംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ജലിയെ ആക്രമിച്ചത്. മുഖത്തും നെഞ്ചിലും കൈകാലുകളിലും മാരകമായ വെട്ടേറ്റ അഞ്ജലി ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.
കർണാടക സർക്കാരിന്റെ സാമൂഹിക ക്ഷേമവകുപ്പിലെ സെക്കന്‍ഡ് ഡിവിഷണല്‍ ഓഫിസറായിരുന്നു അഞ്ജലി. മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നുവര്‍ഷം മുന്‍പ് അഞ്ജലിയുടെ ഭര്‍ത്താവായ കോണ്‍ഗ്രസ് നേതാവ് ഗിരീഷ് കമ്പോത്തിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലയാളി സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




