video
play-sharp-fill

കോണ്‍ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്; ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗം: കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്; ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗം: കെ സുരേന്ദ്രന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കര്‍ണാടകയിലെ ജനവിധി അംഗീകരിച്ച്‌ ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ഇനിയെങ്കിലും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

തിരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറെന്നും ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സീറ്റ് കുറഞ്ഞെങ്കിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിര്‍ത്താനായി. എന്നാല്‍ ജെഡിഎസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി.