കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം : വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ട; ലംഘിച്ചാൽ നടപടി; മുന്നറിയിപ്പുമായി ഹൈക്കമാൻഡ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാത്ത സാഹചര്യത്തിൽ, വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്.
വിലക്ക് ലംഘിച്ചാൽ നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല മുന്നറിയിപ്പ് നൽകി. അടുത്ത 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽ വരുമെന്ന് സുർജേവാല നേരത്തെ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുഖ്യമന്ത്രി പദം ആദ്യ ടേമിൽ സിദ്ധരാമയ്യക്ക് നൽകുമെന്ന വാർത്തകൾ നിഷേധിച്ച് ഡി കെ ശിവകുമാർ രംഗത്തെത്തി. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുമെന്നും ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാൻഡ് കുഴഞ്ഞത്. തീരുമാനം വരാത്ത സാഹചര്യത്തിൽ നേതാക്കൾ ഡൽഹിയിൽ തന്നെ തുടരും.
നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന വ്യക്തമായതോടെ ബംഗളൂരുവിലെ ഒരുക്കങ്ങൾ നിർത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്.