play-sharp-fill
‘ബജ്റംഗ് ബലിക്ക് ജയ് വിളിച്ച് കോൺഗ്രസ്’..! ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് തിരിച്ചടി ..! കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍..! കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് ലീഡ് നില..!

‘ബജ്റംഗ് ബലിക്ക് ജയ് വിളിച്ച് കോൺഗ്രസ്’..! ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് തിരിച്ചടി ..! കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍..! കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് ലീഡ് നില..!

സ്വന്തം ലേഖകൻ

ബെംഗളൂരു : ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവലഭുരിപക്ഷം കടന്നു.

സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. നഗരമേഖലകളില്‍ ഇതിനകം വ്യക്തമായ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് 119 സ്ഥലത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 80 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിഎസ് 22 ഇടത്തും ലീഡ് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കള്‍ക്ക് തിരിച്ചടി. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ചന്നപട്ടണയില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി സിപി യോഗീശ്വര ആണ് മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ വി സോമണ്ണ ചാമരാജ നഗറില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. കൂടാതെ ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും പിന്നിട്ടു നില്‍ക്കുകയാണ്.

കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ വരുണയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. കനകപുരയില്‍ ഡികെ ശിവകുമാര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബിജെപിയുടെ ആര്‍ അശോകന് എതിരെ 8000ല്‍ അധികമാണ് ശിവകുമാറിന്റെ ലീഡ്. ജെഡിഎസിന്റെ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരിയിലും നിഖില്‍ കുമാരസ്വാമി രാമനഗരമിലും മുന്നേറ്റം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്നിട്ടു നില്‍ക്കുകയാണ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 116 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 78 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 24 ഇടത്തും മറ്റുള്ളവര്‍ 6 ലീഡ് ചെയ്യുന്നു.