സിബിഐ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദ്; സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ പിൻഗാമിയായിട്ടാണ് പ്രവീൺ സൂദിന്റെ നിയമനം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. ഈ മാസം കാലാവധി അവസാനിക്കുന്ന നിലവിലെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ പിൻഗാമിയായിട്ടാണ് പ്രവീൺ സൂദിന്റെ നിയമനം.
ഈ മാസം 25 ന് ജയ്സ്വാൾ വിരമിക്കും. ഇതിനുശേഷം പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേൽക്കും. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. 2018 ലാണ് പ്രവീൺ സൂദിനെ കർണാടക പൊലീസ് മേധാവിയായി നിയമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 മെയിൽ വിരമിക്കാനിരിക്കെയാണ് പ്രവീൺ സൂദിനെത്തേടി പുതിയ ചുമതലയെത്തിയിരിക്കുന്നത്. പ്രവീൺ സൂദ് അടക്കം മൂന്നുപേരുകളാണ് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത്.
പ്രവീണ്‍ സൂദിനു പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, ഡല്‍ഹി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ താജ് ഹസന്‍ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്.