video
play-sharp-fill

കർണാടകയിലെ ബെല്ലാരിയിൽ ദുരഭിമാനക്കൊല; ഇതര സമുദായത്തിൽപെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കനാലിൽ തളളിയിട്ട് കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

കർണാടകയിലെ ബെല്ലാരിയിൽ ദുരഭിമാനക്കൊല; ഇതര സമുദായത്തിൽപെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കനാലിൽ തളളിയിട്ട് കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Spread the love

ബെം​ഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഇതര സമുദായത്തിൽ പെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കനാലിൽ തളളിയിട്ട് കൊലപ്പെടുത്തി. ബെല്ലാരിയിലെ കുഡത്തിനി ടൗണിലെ കനാലിലാണ് മകളെ തളളിയിട്ടത്.

പെൺകുട്ടിയുടെ അച്ഛൻ ഓംകാർ ഗൗഡയെ കുഡത്തിനി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പല തവണ പറഞ്ഞിരുന്നുവെങ്കിലും പെൺകുട്ടി ഇതിന് തയ്യാറാവാതെ വന്നതോടുകൂടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

ഒക്ടോബർ 31നാണ് സംഭവം. പിതാവ് മകളെയും കൂട്ടി സിനിമ കാണാനായാണ് പുറത്ത് പോയത്. പക്ഷേ തിയേറ്ററിൽ എത്തിയപ്പോൾ വെെകിയതിനാൽ സിനിമ കാണാനായില്ല. തിയേറ്റർ വിട്ട് ഇരുവരും ഒരു ക്ഷേത്രത്തിലേക്ക് പോയി, തുടർന്ന് അടുത്തുള്ള കടയിൽ നിന്നും മകൾക്ക് ആഭരണങ്ങൾ വാങ്ങി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചുവരുമ്പോൾ മകളെ കനാലിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും വെള്ളത്തിലേക്ക് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ഇയാൾ തിരുപ്പതിയിലേക്ക് കടന്നു. പിന്നാലെ ഭർത്താവിനെയും മകളെയും കാണാനില്ലെന്നുകാണിച്ച് ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു.

തുടർന്ന് ചൊവ്വാഴ്ച തിരിച്ചെത്തിയ ഓംകാർ ഗൗഡ പൊലീസിൽ കീഴടുങ്ങുകയായിരുന്നു. പ്രതിയുടെ മൊഴിയിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹത്തിനായുളള തെരച്ചിൽ പൊലീസ് ആരംഭിച്ചു.