video
play-sharp-fill

കോൺഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം പാലത്തിനടിയിൽ

കോൺഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം പാലത്തിനടിയിൽ

Spread the love

സ്വന്തംലേഖകൻ

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കർണാടക കോൺഗ്രസിനെ ഞെട്ടിച്ച് ദുരന്ത വാർത്ത. കർണാടക കോൺഗ്രസിന്റെ കരുത്തയായ നേതാവ് രേശ്മ പദേകനൂർ കൊല്ലപ്പെട്ട നിലയിൽ. 35കാരിയായ രേശ്മയുടെ മൃതദേഹം വിജയപുരയിലെ കോർട്ടി കോലാർ പാലത്തിന് അടിയിലാണ് കണ്ടെത്തിയത്.കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് ഇവർ. കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. സംഭവത്തിൽ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു. രാഷ്ട്രീയ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.അടുത്തിടെ കോൺഗ്രസിൽ ചേർന്ന ഇവരുടെ വളർച്ച അതിവേഗമായിരുന്നു. അതിനാൽ തന്നെ ഇവർക്ക് ശത്രുക്കൾ ഏറെയുണ്ടെന്നാണ് സൂചന. വളരെ ക്രൂരമായി മർദ്ദിച്ച ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മൃതദേഹം കണ്ടാൽ വ്യക്തമാകുന്നുണ്ട്. മുഖവും കൈയ്യും മർദ്ദിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇതാണ് പോലീസ് കൊലപാതകമാണ് എന്ന് സംശയിക്കാൻ കാരണം. ഒന്നിൽ കൂടുതൽ പേർ കൊലപാതകത്തിൽ പങ്കാളികളായി എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.