video
play-sharp-fill

സിദ്ധരാമയ്യ തന്നെ അടുത്ത കര്‍ണാടക മുഖ്യമന്ത്രി;  ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി;  സത്യപ്രതിജ്ഞ ശനിയാഴ്ച; തീരുമാനം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

സിദ്ധരാമയ്യ തന്നെ അടുത്ത കര്‍ണാടക മുഖ്യമന്ത്രി; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച; തീരുമാനം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

Spread the love

സ്വന്തം ലേഖിക

ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും.

ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്താന്‍ ഡി കെ ശിവകുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ‌ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്.

ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താന്‍ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു. ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ഒരു തീരുമാനവുമായില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു.

ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോവുകയും തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങുകയും ചെയ്തിരുന്നു.