
സ്വന്തം ലേഖകൻ
കോഴിക്കോട്: കര്‍ണാടകയിൽ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സി.പി ജംസിലാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണ്ടല്‍പ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.