
കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറി അപകടം; മലയാളി ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം; അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം.
കർണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തിലാണ് ഒരു വയസുള്ള കുഞ്ഞു മരിച്ചത്. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ – അലീന ദമ്പതിമാരുടെ ഒരു വയസുള്ള കുഞ്ഞാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
തൊട്ട് പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അതുലിനെയും അലീനയയെയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Third Eye News Live
0