video
play-sharp-fill

‘ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ’..! കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനെ അഭിനന്ദിച്ച് മോദി

‘ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ’..! കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനെ അഭിനന്ദിച്ച് മോദി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കർണാടക നിയമസഭാ
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെ അഭിനന്ദിച്ച് മോദി ട്വിറ്റ് ചെയ്തത്. ആശംസകൾ നേരുന്നതായും മോദി പറഞ്ഞു .

തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതൽ ഊർജസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ജയം. മോദി മുന്നിൽ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 136 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിലെത്തിയത്.

224 അംഗ സഭയിൽ, ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി.