
കർണാടകയിൽ കാർ അപകടത്തിൽ മരിച്ച അയ്‌മനം സ്വദേശി സാമുവൽ ചാക്കോയുടെ സംസ്കാരം നാളെ
അയ്മനം: കർണാടകയിൽ ഹുബ്ബള്ളിക്കടുത്ത് കാർ ഡി വൈഡറിൽ ഇടിച്ച് അയ്‌മനം സ്വദേശി മരിച്ചു.
അയ്‌മനം അമ്പാട്ട് പുത്തൻ മാളികയിൽ സാമുവൽ ചാക്കോ (മെർവിൻ- 36) ആണ് മരിച്ചത്.
സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സാമുവൽ സഹപ്രവർത്തകർക്കൊപ്പം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയിൽനിന്നു ജോലി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അഞ്ചു പേർ വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവറും
മരിച്ചു. മറ്റുള്ളവർ പരുക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം നാളെ (09.05.2025) ഉച്ചയ്ക്ക് ഒന്നിന്
കരിക്കാട്ടൂർ സെന്റ്റ് മത്യാസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. പിതാവ്: ചാക്കോ ചാക്കോ, അമ്മ: റോജ ചാക്കോ. സഹോദരങ്ങൾ: രോഹൻ, വിശാൽ.
Third Eye News Live
0