ദാഹജലത്തിനായി കരഞ്ഞ് അമ്മ മകനടക്കമുള്ളവർ നോക്കി നിന്നു; ബാധ ഒഴിപ്പിക്കാൻ എന്ന് പറഞ്ഞ് മധ്യവയസ്കയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി

Spread the love

കർണാടക :  പ്രേതബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് മധ്യവയസ്കയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിലാണ് ഗീതമ്മ (45) ന്റെ മരണം. മകൻ അടക്കമുള്ളവർ നോക്കിനിൽക്കുകയായിരുന്നു ക്രൂരമർദ്ദനം. മണിക്കൂറുകളോളം ഗീത ക്രൂരമായ മർദ്ദനത്തിനിരയായി.

 

ഹൊസ ഗ്രാംബ്രഗട്ടയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. ഇവരുടെ ബന്ധുവായ ആശ എന്ന യുവതിയും ഭർത്താവ് സന്തോഷും കഴിഞ്ഞ ഞായറാഴ്ച ഗീതയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് മകൻ സഞ്ജയ് യോട്

അമ്മയുടെ ശരീരത്തിൽ പ്രേതബാധ ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു തങ്ങൾ സഹായിക്കാം എന്നും പറഞ്ഞ് വീടിനുമുന്നിൽ അതിനുവേണ്ട ഒരുക്കങ്ങൾ നടത്തണമെന്ന് സഞ്ജയയോട് പറഞ്ഞു ക്രൂരമായ മർദ്ദനo തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉടുത്ത സാരി അടക്കം ഉരിഞ്ഞ് തല്ലി ചതച്ചു. ശേഷം പുലർച്ചെ വീടിനടുത്തുള്ള ചൗതമ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വീട്ടിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ ദൂരം.

ക്ഷേത്രത്തിലെത്തിച് ആശയും വടികൊണ്ട് ഗീതയെ തല്ലി ചതിച്ചു. ഇതിനിടെ ദാഹജലത്തിനായി ഗീതമ മകനോട് ചോദിച്ചെങ്കിലും മകൻ അത് ശ്രദ്ധിച്ചില്ല.വലിയൊരു കല്ലിൽ ആശ ഗീതമയുടെ തല കൊണ്ടിടുപ്പിച്ച ശേഷം ശരീരത്തിലേക്ക് വെള്ളം കോരിയൊഴിച്ചു ഇതോടെ ഗീത ബോധംകെട്ട് വീണു. ഇനി ഗീത വീട്ടിലേക്ക് കൊണ്ടുപോയി എന്നും പറഞ്ഞു അപ്പോഴേക്കും ഗീതയുടെ ആരോഗ്യ നില വളരെ മോശമായിരുന്നു. തൊട്ടടുത്ത പ്രാഥമിക കേന്ദ്രത്തിൽ എത്തിക്കുമ്പോഴേക്കും ഗീത മരിച്ചിരുന്നു.

സംഭവം അറിഞ്ഞ ഗീതയുടെ മറ്റു മക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.