മോഹൻലാൽ നായകനായ കര്‍മയോദ്ധയുടെ തിരക്കഥ മേജർ രവി മോഷ്ടിച്ചത് ; തിരക്കഥാകൃത്തിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം കൊമേഴ്സ്യല്‍ കോടതി

Spread the love

കോട്ടയം : മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ നായകനായി അഭിനയിച്ച കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യല്‍ കോടതി വിധി.

video
play-sharp-fill

മോഹൻലാലിന്‍റെ കർമ്മയോദ്ധ മേജർ രവി തിരക്കഥ മോഷ്ടിച്ചത് ആണെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ ഹരജിയിലാണ് കോടതി ഉത്തരവ്. റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

മേജർ രവി ആവശ്യപ്പെട്ട പ്രകാരമാണ് കഥ എഴുതിയതെന്നും പക്ഷെ താൻ അറിയാതെ തിരക്കഥ മറ്റൊരാള്‍ക്ക്‌ നല്‍കി സിനിമയാക്കിയെന്നും വീണ്ടും സിനിമയില്‍ സജീവമാകുമെന്നും റെജി മാത്യു പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ഡിസംബര്‍ 21നാണ് കര്‍മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്ബെയാണ് ചിത്രം നിയമക്കുരുക്കില്‍ പെട്ടത്. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദേശിച്ച്‌ കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഉപാധികളോട് അനുമതി നല്‍കുകയായിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം.

മോഹൻലാല്‍ മാധവ മേനോൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കോടിയേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു