
പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ കൊല്ലത്തിലൊരിക്കൽ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ഇങ്ങെത്തി കഴിഞ്ഞു.
ഏറ്റവും പ്രധാന്യമുള്ള ദിനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കറുത്തവാവ് ദിവസത്തിലാണ് ബലി അർപ്പിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഇതിലൂടെ പിതൃക്കൾക്ക് മോക്ഷം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. വാവിന് തലേദിവസം മുതല്‍ ചിട്ടയായ ഒരുക്കങ്ങള്‍ ഇതിനായി ആരംഭിക്കണം. ഈ ദിവസത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ഓർക്കേണ്ട ചില വസ്തുതകളും എന്തെല്ലാമെന്ന് നോക്കാം.
ബലിയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാവിനുള്ള ബലിതർപ്പണത്തിന് ഒരുങ്ങുന്നവർ തലേദിവസം വ്രതം പാലിക്കേണ്ടതാണ്. അതായത്, ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവൂ, കൂടാതെ മത്സ്യം, മാംസം തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. ശരീരത്തെയും മനസ്സിനെയും ശുദ്ധമാക്കി ആ ദിവസത്തെ കർമങ്ങൾക്കായി ഒരുങ്ങേണ്ടത് അത്യാവശ്യമാണ്. ബലിതർപ്പണത്തിന് ആവശ്യമായ എള്ള്, ഗർഭ പുല്ല്, ചെറുപൂള, ഉണക്കലരി, വാഴയില, ശുദ്ധജലം, പുഷ്പങ്ങൾ, നിലവിളക്ക് തുടങ്ങിയ എല്ലാ പൂജാ ദ്രവ്യങ്ങൾ തലേന്ന് തന്നെ തയ്യാറാക്കി വെയ്ക്കുന്നത് ഉചിതമാണ്.
വാവ് ദിവസം അതിരാവിലേ തന്നെ പുണ്യനദികളിൽ, കടല്‍ത്തീരങ്ങളിൽ അല്ലെങ്കിൽ ക്ഷേത്രങ്ങളിലെ കടവുകളിൽ കുളിച്ച് ഈറനായാണ് ബലിതർപ്പണം നടത്തേണ്ടത്. ജനക്കൂട്ടവും അപകടവും ഒഴിവാക്കാനായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധപൂർവം പാലിക്കേണ്ടതാണ്. വീടുകളിൽ ബലിതർപ്പണം നടത്തുന്നവർ ശുദ്ധമായ ഒരിടം ഇതിനായി ഒരുക്കണം. പിതൃസ്മരണയോടെയും ഭക്തിയോടെയും ചെയ്യുന്ന ഈ കർമ്മം പൂർവികർക്ക് ശാന്തി നല്‍കുമെന്നും കുടുംബത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്ന് ആണ് വിശ്വാസം.