
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിൽ വച്ച് നടക്കും.
പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. കരുവന്നൂർ കൊള്ള കണ്ടെത്തിയതോടെ 2021 മുതല്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടവകാശം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


