അന്ന് ബാത്‌റൂമിൽ പോയിരുന്നത് കുറ്റികാടുകളിൽ; ഔട്ട് ഡോര്‍ ഷൂട്ടിന് പോകുമ്പോൾ റോഡ് സൈഡിലെ കടകളിലോ വീടുകളുടെ വാതിലുകൾ മുട്ടണം, ഞങ്ങളൊന്ന് വസ്ത്രം മാറിക്കോട്ടെ എന്ന് ചോദിക്കും: കരിഷ്മ കപൂര്‍

Spread the love

അന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ പോയിരുന്നത് കുറ്റികാടുകളിൽ ആയിരുന്നു, ഡ്രസ്സ്‌ മാറാൻ റോഡ് സൈഡിലെ വല്ല കടകളിലും ചോദിക്കണം. ”ഇന്‍ഡസ്ട്രിയില്‍ 32 വര്‍ഷമായി. ഇന്നത്തെ പലര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. താന്‍ കരിയര്‍ ആരംഭിച്ച സമയത്തുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നായിക കരിഷ്മ കപൂര്‍.

ബാത്ത് റൂം ഉപയോഗിക്കണമെങ്കില്‍ മൈലുകള്‍ നടക്കേണ്ടിവരും. അപ്പോള്‍ മാഡം ബാത്ത് റൂമില്‍ പോവുകയാണെന്ന് സെറ്റിലുള്ളവരെല്ലാം അടക്കം പറയുന്നുണ്ടാകും. ആ കാലമൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഔട്ട് ഡോര്‍ ഷൂട്ടിന് പോകുമ്പോൾ റോഡ് സൈഡിലെ കടകളിലോ വീടുകളുടെ വാതിലുകളോ മുട്ടും. ഞങ്ങളൊന്ന് വസ്ത്രം മാറിക്കോട്ടെ, ഇവിടെ ഒരു പാട്ട് ഷൂട്ട് ചെയ്യാന്‍ വന്നതാണെന്ന് പറയും. അവിടെ നിന്നും ഒരു സെറ്റില്‍ 35 ട്രെയ്ലറുകളൊക്കെ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന അവസ്ഥയിലെത്തി. ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയ, കലയുടെ വളര്‍ച്ചയും സൗണ്ട് സിസ്റ്റവുമെല്ലാം കണ്ടു. അവശ്വസനീയമാണിത്.

ഞാന്‍ ആദ്യമായി എന്നെ മോണിറ്ററില്‍ കാണുന്നത് ദില്‍ തോ പാഗല്‍ ഹേയിലെ ഡാന്‍സ് ഓഫ് എന്‍വിയുടെ ചിത്രീകരണത്തിനിടെയാണ്. ഇതിന് മുൻപ് റോ ഫൂട്ടേജ് കണ്ടിട്ടേയില്ല. സിനിമ ബിഗ് സ്‌ക്രീനില്‍ റിലീസാകുമ്പോൾ മാത്രമാണ് റിസള്‍ട്ട് കണ്ടിരുന്നത് എന്നും നടി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group