
കണ്ണൂർ: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവതി പൊലീസിന് നേരെ ആത്മഹത്യാ ഭീഷണി മുഴക്കി എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മലപ്പുറം സ്വദേശി പി.ഷഹാനയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായത്.
ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിന്‍ ക്രൂവായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സംഭവത്തില്‍ തന്റെ പേരില്‍ കേസെടുക്കരുതെന്നും കേസെടുത്താല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു യുവതി ഭീഷണി മുഴക്കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 99 ലക്ഷം രൂപയുടെ സ്വര്‍ണവുമായിട്ടായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. 99 ലക്ഷം രൂപയുടെ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു യുവതിയുടെ പദ്ധതി.
പിടിയിലായതോടെ യുവതി പരിഭ്രാന്തിയിലായി. താന്‍ ഇതിനു മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഇത് ചെറുതാണെന്നുമായിരുന്നു യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്.