ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമം; കരിപ്പൂരില്‍ മൂന്ന് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; കടത്തുകാരില്‍ ഉംറ കഴിഞ്ഞ് മടങ്ങിയ നാല് പേരും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപയുടെ സ്വര്‍ണം ഡി.ആര്‍.ഐ. വിഭാഗം പിടികൂടി.

ആറ് വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണവേട്ട. മൊത്തം അഞ്ചു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരെത്തിയ നാലു യാത്രക്കാരില്‍നിന്നുമായി 3,455 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ 13 ക്യാപ്സൂളുകള്‍ പിടികൂടി.

മലപ്പുറം ഊരകം മേല്‍മുറി വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍(24)നിന്ന് 1064 ഗ്രാം തൂക്കംവരുന്ന നാല് ക്യാപ്സൂളുകളും വയനാട് മേപ്പാടി ആണ്ടികാടന്‍ യൂനുസ് അലി (34)യില്‍ നിന്ന് 1059 ഗ്രാം തൂക്കംവരുന്ന നാല് ക്യാപ്സൂളുകളും കാസര്‍കോട് മുലിയടുക്കം അബ്ദുല്‍ ഖാദറി (22)ല്‍നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും മലപ്പുറം അരിമ്പ്ര വെള്ളമാര്‍തൊടി മുഹമ്മദ് സുഹൈലി(24)ല്‍ നിന്ന് 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സൂളുകളുമാണ് കണ്ടെടുത്തത്.

കള്ളക്കടത്തു സംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിച്ചതെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കിയത്.