കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട; ക്യാപ്സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച്‌ കടത്തിയത് ലക്ഷങ്ങളുടെ സ്വര്‍‌ണം; മലപ്പുറം സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും പൊലീസിന്റെ സ്വര്‍ണ വേട്ട.

47 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ നിന്നാണ് ഇയാള്‍ വന്നത്. മിശ്രിത രൂപത്തിലാക്കിയ 854 ഗ്രാം സ്വര്‍ണം മൂന്ന് ക്യാപ്സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിയത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൊലീസ് സ്വര്‍ണം പിടികൂടിയത്.

ജംഷീര്‍ സ്വര്‍ണവുമായെത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇതിനോടകം അന്‍പതുകോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം വിമാനത്താ വളത്തിന് പുറത്തുവച്ച്‌ പൊലീസ് പിടികൂടിയിട്ടുണ്ട്.