കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട ; 78 ലക്ഷം രൂപ വില വരുന്ന രണ്ടേകാൽ കിലോ സ്വർണം പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. യാത്രക്കാരനിൽ നിന്നും 78 ലക്ഷം രൂപ വില വരുന്ന രണ്ടേക്കാൽ കിലോയുടെ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വൽഹത്തിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച കരിപ്പൂരിൽ എത്തിയ ഇത്തിഹാദ് എയർവെയ്സിൽ നിന്നാണ് 19 സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്.
കസ്റ്റംസ് വകുപ്പിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്വർണം കണ്ടെത്തിയത്. മൈക്രോവേവ് ഓവനിലെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. അതേസമയം അറസ്റ്റിലായ ത്വൽഹത്ത്
ഇതുവരെ സ്വർണ്ണക്കടത്തിൽ പിടിയിലായിട്ടില്ലെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസം കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽനിന്നായി ആറരക്കിലോ സ്വർണമാണ് പിടികൂടിയിരുന്നു. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂർ സ്വദേശി ഉമ്മർ, കോഴിക്കോട് കുന്നമംഗലം നിഷാദ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group