കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

Spread the love

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍. മസ്‌കറ്റില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി രാഹുല്‍ രാജാണ് പിടിയിലായത്.

video
play-sharp-fill

ലഗേജ് ബാഗില്‍ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്റലിജന്റ്‌സ് കണ്ടെത്തിയത്. ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുളൂവെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group