കരിപ്പൂര്‍-ദുബൈ എയര്‍ ഇന്ത്യ വിമാനം വൈകുന്നു; തുടര്‍ സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധത്തില്‍

Spread the love

കരിപ്പൂർ: കർപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം.ഇന്ന് ഉച്ചയ്ക്ക് 1:40-ന് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-ദുബൈ വിമാനമാണ് സാങ്കേതിക തകരാർ കാരണം വൈകുന്നത്.

വിമാനം വൈകിയതിനെ തുടർന്ന് മറ്റ് രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വൈകുന്നേരം ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി മസ്കറ്റിലേക്ക് പോകേണ്ട വിമാനവും ആണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിമാനം പുറപ്പെടുന്ന സമയം വൈകുമെന്ന അറിയിപ്പ് വന്നതോടെ യാത്രക്കാർക്കിടയില്‍ ആശങ്കയും പ്രതിഷേധവും ഉടലെടുത്തു.

വിമാനം വൈകിയതും തുടർ സർവീസുകള്‍ റദ്ദാക്കിയതും കാരണം നിരവധി യാത്രക്കാരുടെ യാത്രാ പ്ലാനുകള്‍ താളം തെറ്റുകയും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group