video
play-sharp-fill

Friday, May 23, 2025
HomeCrimeആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യാക്കവലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും പൊലീസ് അന്വേഷണം; ആവശ്യമെങ്കിൽ പൊലീസ്...

ആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യാക്കവലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും പൊലീസ് അന്വേഷണം; ആവശ്യമെങ്കിൽ പൊലീസ് കേസെടുത്തേയ്ക്കും

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം ആർപ്പൂക്കര കരിപ്പൂത്തട്ടിൽ റോഡരികിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഞായറാഴ്ച വൈകുന്നേരത്തോടെ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ആശുപത്രിയ്‌ക്കെതിരെയും അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ രണ്ടു പ്രതികളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. കേസിൽ അറസ്റ്റിലായ അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയിൽ ക്രിസ്‌മോൻ ജോസഫ് (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആശുപത്രിയിൽ നിന്നും സ്ഥിരമായി ഇത്തരത്തിൽ മനുഷ്യശരീരത്തിന്റെ മാലിന്യങ്ങൾ പുറത്തേയ്ക്ക് കൊടുത്തയച്ചിരുന്നതായി പ്രതികളായ ആംബുലൻസ് ഡ്രൈവർമാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ആശുപത്രിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ മാലിന്യ സംസ്‌കരണ മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ മാലിന്യങ്ങൾ റോഡരികിൽ തള്ളാൻ ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകി അയച്ച ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യേണ്ടി വരും. ആംബുലൻസ് ഡ്രൈവർമാർക്ക് എതിരെ രജിസ്റ്റർ ചെയ്ത ഇതേ കേസ് തന്നെ ആശുപത്രിയ്‌ക്കെതിരെയും നിലനിൽക്കുമെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രി അധികൃതർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments