
സ്വന്തം ലേഖിക
കോട്ടയം: പഴമക്കാരുടെ ആരോഗ്യരഹസ്യങ്ങളില്‍ ഒന്നായിരുന്നു കരിനൊച്ചി.
ഇതിന്റെ ഇലയുടെ അടിഭാഗം വയലറ്റ് നിറമായിരിക്കും.
ഇല, പൂവ്, വേര് എന്നിവയെല്ലാം ഔഷധമൂല്യമുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിപ്പൊടിയും കരിപ്പട്ടിയും കരിനൊച്ചി ഇല അരച്ചതും ചേര്‍ത്ത് കുറുക്കി കഴിക്കുന്നത് ശരീരവേദനകള്‍ അകലാനും ആരോഗ്യം ലഭിക്കാനും ഉത്തമമാണ്.
തുളസി, നൊച്ചിയില, ജീരകം , കുരുമുളക് എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കഷായം ചുമ ശമിപ്പിക്കും. കരിനൊച്ചി ഇല കിഴികെട്ടി ചൂട് പിടിക്കുന്നതും ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും വാതസംബന്ധമായ എല്ലാ വേദനകള്‍ക്കും പ്രതിവിധിയാണ്.
ഇല ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ ആവിപിടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും ഇല്ലാതാക്കും.