കരിമീൻ വൃത്തിയാക്കാൻ ഇനി കല്ലില്‍ ഉരച്ചു കൈ കഴയ്ക്കേണ്ട; ഇതുമാത്രം മതി, തൂവെള്ള നിറത്തിൽ വൃത്തിയാക്കാം

Spread the love

കേരളത്തിന്റെ തനത് രുചികളില്‍ പ്രമുഖമാണ് കരിമീൻ. അതുകൊണ്ട് വിനോദസഞ്ചാരരംഗത്തും ഹോട്ടല്‍ വ്യവസായത്തിലും കരിമീനിനു പ്രത്യേക സ്ഥാനം ഉണ്ട്. വാഴയിലയിൽ പൊള്ളിച്ച കരിമീനിനോടും പൊരിച്ചെടുത്തതിനോടുമൊക്കെ എല്ലാവർക്കും പ്രിയമാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമീനിന് ആരാധകരേറെയുണ്ട്.

വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ് കരിമീൻ. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, രൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നല്ല ഭക്ഷണമാക്കുന്നു.

കാൽസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കളും കരിമീനിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇത്രയും ഗുണപ്രദവും രുചികരവുമായ കരിമീനെ വൃത്തിയാക്കുക ചിലപ്പോൾ പ്രയാസകരമായിരിക്കും. എന്നാൽ ഇനി കല്ലിൽ ഉരച്ച് കൈ കഴക്കേണ്ടതില്ല. അതിനുള്ള ഒരു എളുപ്പമാർഗം പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെതുമ്പുകൾ നീക്കം ചെയ്ത കരിമീനിനെ ഒരു ചട്ടിയിൽ വെച്ച്, ഒരു നാരങ്ങയുടെ വലുപ്പമുള്ള പിഴുപുളി പിഴിഞ്ഞ വെള്ളം അതിലേക്ക് ചേർക്കുക. പത്ത് മിനിറ്റ് മുക്കി വച്ച ശേഷം, കത്തി കൊണ്ട് മെല്ലെ ചുരണ്ടുക. അങ്ങനെ ചെയ്താൽ കരിമീനിന്റെ മേൽ ഭാഗത്തെ കറുത്ത വരകളും കുത്തുകളും പൂർണ്ണമായും അപ്രത്യക്ഷമാകും.

ഇനി കരിമീൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:

ആവശ്യമായ സാധനങ്ങള്‍:
കരിമീൻ, തേങ്ങ , ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില , കുടംപുളി, ഉപ്പ് , ഇഞ്ചി , മുളക് പൊടി, മഞ്ഞ പൊടി

തയ്യാറാക്കുന്ന വിധം:
ചെറിയ ഉള്ളി , പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞു വെക്കുക. തേങ്ങ, മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. മണ്‍ചട്ടിയില്‍ അരച്ചു വെച്ചിരിക്കുന്ന അരപ്പ്, അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി , പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയുമായി യോജിപ്പിക്കുക. കഴുകിയെ കരിമീൻ ഇതിലേക്ക് ചേർത്ത് ആവശ്യത്തിനു വെള്ളം , ഉപ്പ് , കുടംപുളി എന്നിവ ചേർത്ത് വേവിക്കാൻ വെക്കുക. തിളച്ചു കുറുകി എണ്ണ തെളിയുമ്ബോള്‍ വാങ്ങി വെക്കാം .