അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഢിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്ന അമ്മയുടെ കാമുകൻ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം കരിമലയിൽ സുരേഷ് (50) ആണ് റിമാൻഡിലായത്. അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാൾ ആദ്യം അമ്മയ്ക്ക് മദ്യം നൽകി ലഹരിയിലാക്കും. അതിനുശേഷം അവർ ബോധം കെട്ടുകഴിയുമ്പോൾ മകളെ ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു ഇയാൾ. സഹിക്കാനാവാതെ വന്ന പെൺകുട്ടി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെതുടർന്നാണ് പ്രതിയെ പിടികൂടിയത്.