
കുറ്റ്യാടി: കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പു കടിയേറ്റു.
കോഴിക്കോട് നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് പാമ്പു കടിയേറ്റത്.കുറ്റ്യാടി ചുരത്തില്‍ വച്ചാണ് പാമ്പുകടിയേറ്റത്.
വടകരയില്‍ പോയിട്ട് സുഹൃത്തുമായി തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കാറിനകത്ത് കടന്നുപറ്റിയ വിഷമുള്ള പാമ്പാണ് രാജീവിനെ കടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് രാജീവനെ മറ്റൊരു വാഹനത്തില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കി.
സ്‌നേക് റെസ്ക്യൂ അംഗം സുരേന്ദ്രൻ എത്തിയാണ് ഡോറിന്റെ ബീഡിംഗിനുള്ളില്‍ ഇരുന്ന പാമ്പിനെ പുറത്തെടുത്തത്.