വസ്ത്രങ്ങള്‍ നന്നായി ഉണങ്ങാതെ വരുമ്പോള്‍ കരിമ്പന്‍ വരാറുണ്ടോ…? എന്നാൽ ഇവ എളുപ്പത്തില്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍ ഇതാ….

Spread the love

സ്വന്തം ലേഖിക

കോട്ടയം: വസ്ത്രങ്ങള്‍ നന്നായി ഉണക്കാന്‍ കഴിയാതെ വരുമ്പോള്‍ കരിമ്പന്‍ വരാറുണ്ട്.

ഈ കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്.
അവ എന്തെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കാം. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് കുറച്ചുസമയത്തിനുശേഷം ബേക്കിങ് പൗഡര്‍ വിതറുക. പിന്നീട് പത്തുമിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകാം.

വിനാഗിരി ഉപയോഗിച്ചും കരിമ്പന്‍ കളയാം. വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്ത് വസ്ത്രം അരമണിക്കൂര്‍ അതില്‍ മുക്കിവെക്കുക. പിന്നീട് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുക.

നാരാങ്ങാനീരുകൊണ്ടും കരിമ്പന് കളയാം. നാരങ്ങാ നീര് കരിമ്പനുള്ള ഭാഗത്ത് ഒഴിച്ച്‌ ബ്രഷ് ഉപയോഗിച്ച്‌ കഴുകി കളയാം. ഉരുളക്കിഴങ്ങ് ‘ ജ്യൂസ് കരിമ്പനു മുകളില്‍ പുരട്ടി 20മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

ചെറു ചൂടുവെള്ളത്തില്‍ തുണി കുതിര്‍ത്ത് വെയ്ക്കാം. ഇതിലേക്ക് ഡിറ്റര്‍ജന്റും ഒരു ടേബിള്‍ സ്പൂണ്‍ വെള്ള വിനാഗിരിയും ചേര്‍ക്കാം. അല്‍പസമയം ഇങ്ങനെ കുതിര്‍ത്ത് വെയ്ക്കുന്നത് കരിമ്പന്‍ മാറാന്‍ സഹായിക്കും.