
മാറി നിൽക്കലല്ല ഗർഭകാലം,നിറവയറിൽ യോഗ ചെയ്ത് കരീന കപൂർ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
സ്വന്തം ലേഖകൻ
കൊച്ചി : നിറവയറുമായി ഗർഭകാലത്ത് യോഗ ചെയ്ത് കരീന കപൂർ. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിരിക്കുകയാണ്.
പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു ചിത്രങ്ങൾ പകർത്തിയത്. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നിനുമുള്ള മാറി നിൽക്കലല്ല ഗർഭകാലം എന്ന് താരം പറയുന്നു. ഗർഭാവസ്ഥയിൽ നേരത്തെയും ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷനിൽ യാതൊരു വിട്ടുവീഴ്ചയില്ലാതെ ധരിക്കുന്നതാണ് നടിയുടെ രീതി.
കഴിഞ്ഞ ഓഗസ്റ്റിലാണ് രണ്ടാം കുഞ്ഞിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും ആരാധകരെ അറിയിച്ചത്. താരങ്ങൾക്കൊപ്പം പ്രക്ഷേകരും കാത്തിരിക്കുകയാണ് കരീനയുടെ കുഞ്ഞിനായി.
Third Eye News Live
0
Tags :