കോട്ടയം കരീമഠം സ്കൂളിന് പുതിയ കെട്ടിടം; എം.എൽ.എ ഫണ്ടിൽ നിന്നും 62 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി വി.എൻ. വാസവൻ ശിലാസ്ഥാപനം നിർവ്വഹിച്ചു

Spread the love

കരീമഠം: അയ്മനം ഗ്രാമപഞ്ചായത്തിലെ കരീമഠം ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി. സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 62

video
play-sharp-fill

ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ, പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി മണ്ണിട്ട് ഉയർത്തിയാണ് ഫൗണ്ടേഷൻ ഒരുക്കുന്നത്. പുതിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം ഉയരുന്നതോടെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുങ്ങും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രസ്സ് ഉഷ പി.പി കൃതജ്ഞത രേഖപ്പെടുത്തി.