കോട്ടയം കരിമഠം ശ്രീനാരായണ സാംസ്ക്കാരിക വേദി ഗുരുമന്ദിരത്തിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഡിസംബർ 18, 19 തീയതികളിൽ

Spread the love

കോട്ടയം: കരിമഠം ശ്രീനാരായണ സാംസ്ക്കാരിക വേദി ഗുരുമന്ദിരത്തിലെ 29-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഡിസംബർ 18, 19 (1201 ധനു 3, 4) തീയതികളിൽ നടക്കും. ബ്രഹ്മശ്രീ എം. എൻ. ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ഡിസംബർ 18-ന് വൈകുന്നേരം 6.30-ന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ്‌ദാന സമ്മേളനം സഹകരണ, തുറുമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡോ. കെ.പി. ജയപ്രകാശ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ ശ്രീനാരായണ സാംസ്ക്കാരിക വേദി പ്രസിഡന്റ് വി. എം. സാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി. എം. രാജുമോൻ സ്വാഗതം പറയും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഗണപതിഹോമം, കലശം, അന്നദാനം, വിവിധ പ്രഭാഷണങ്ങൾ, താലപ്പൊലി ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. ഡിസംബർ 18-ന് സേതു പാർവ്വതി നയിക്കുന്ന കൗൺസിലിംഗ് ക്ലാസ്സും ജനനി രജിമോന്റെ പ്രഭാഷണവും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ദിവസമായ ഡിസംബർ 19-ന് നിമിഷാ ജിബിലേഷിന്റെ പ്രഭാഷണവും സതീഷ് കിളിരൂർ നയിക്കുന്ന പഠനക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. സാംസ്കാരിക സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ, ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ പങ്കെടുക്കുന്ന കലാസന്ധ്യ, കുട്ടനാട് നാട്ടു പൊലിമയുടെ നാടൻ പാട്ട് എന്നിവയും അരങ്ങേറും.