എസ്ബിഐ തലയോലപ്പറമ്പ്, നൈസ് തിയേറ്റർ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

Spread the love

തലയോലപ്പറമ്പ് : കർഷകർക്ക് നൽകുന്ന വിവിധ വായ്പകളേയും ക്ഷേമ പദ്ധതികളെയുംകുറിച്ച് വിശദികരിക്കുന്നതിനായി കർഷകരെയും ഉൾപ്പെടുത്തി

എസ്ബിഐ തലയോലപ്പറമ്പ്, നൈസ് തിയേറ്റർ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു .

തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി. കരുണാകരൻ സ്മാരക ഹാളിൽ നടന്ന കർഷക കൂട്ടായ്മ എസ്ബിഐറീജിയണൽ മാനേജർ എൻ.വി. സാംകുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് എം.ജെ. ജോർജ്, എസ്ബിഐവായ്പ വിഭാഗം മാനേജർ പി.കെ. രവി,കാർഷിക വിഭാഗം ഡി.എം. ഷെബിൻ കുരുവിള , എസ്ബിഐ ബ്രാഞ്ച്

മാനേജർമാരായ സ്മിത തോമസ്, കെ.എസ്. സുഭാഷ്, കർഷകരായ വി.കെ. ശശിധരൻ വാള വേലിൽ, ജോസ് വയനപാല, രഘുവരൻ കൂരാപ്പള്ളിൽ , പി. ജി.ഷാജിമോൻ,

സത്യൻ വാളവേലിൽ, കെ.എസ്. മനോഹരൻ , ഡി. കുമാരികരുണാകരൻ, പി.സി.പ്രസാദ്പാറയിൽ,ഷൈല നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.