play-sharp-fill
കാരാപ്പുഴയിൽ വായ്പാ കുടിശികയെ തുടർന്ന് വീട് ജപ്തി ചെയ്യാൻ കാനറാ ബാങ്കിന്റെ ശ്രമം: പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് വീട്ടമ്മ; വീട്ടമ്മയുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി ബാങ്ക്

കാരാപ്പുഴയിൽ വായ്പാ കുടിശികയെ തുടർന്ന് വീട് ജപ്തി ചെയ്യാൻ കാനറാ ബാങ്കിന്റെ ശ്രമം: പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് വീട്ടമ്മ; വീട്ടമ്മയുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി ബാങ്ക്

അപ്‌സര കെ.സോമൻ

കോട്ടയം: വാട്പാ കുടിശികയെ തുടർന്ന് വീട് ജപ്തി ചെയ്യാൻ എത്തിയ ബാങ്ക് അധികൃതർക്കു മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ. കാരാപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടിയുരച്ച് ആത്മഹത്യ ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് ജപ്തി നടപടികൾ അവസാനിപ്പിച്ച ബാങ്ക്, ഒരു മാസം കൂടി സമയം അനുവദിക്കാൻ തീരുമാനിച്ചു.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാരാപ്പുഴ പാലത്തിനു സമീപം പയ്യമ്പള്ളിത്തറയിൽ താമസിക്കുന്ന ഓട്ടോഡ്രൈവർ വേണുഗോപാലിന്റെ വീടാണ് തെള്ളകത്തെ കാനറാ ബാങ്ക് അധികൃതർ ജപ്തി ചെയ്യാനായി എത്തിയത്. നാലു വർഷം മുൻപ് വീട് വാങ്ങുന്നതിനായാണ് കാനറ ബാങ്ക് ശാഖയിൽ നിന്നും 17 ലക്ഷം രൂപ കുടുംബം വായ്പ എടുത്തത്. പത്തു ലക്ഷത്തോളം രൂപ അടച്ചു തീർത്തതായി വേണുഗോപാൽ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിശികയുണ്ടായിരുന്ന മൂന്നു ലക്ഷം രൂപ അടച്ചു തീർക്കുന്നതിനായി കാനറാ ബാങ്ക് അനുവദിച്ചിരുന്ന സമയം തിങ്കളാഴ്ച അവസാനിക്കുകയായിരുന്നു. ഒരു മാസം കൂടി കൂടുതൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താൻ ബാങ്ക് മാനേജരെ കണ്ടിരുന്നതായി വേണുഗോപാൽ പറയുന്നു. മറ്റൊരു സുഹൃത്തിന്റെ ആധാരം പണയം വച്ച് മൂന്നു ലക്ഷം രൂപ അടയ്ക്കാമെന്ന് ബാങ്കിൽ ഉറപ്പു നൽകിയിരുന്നതായി വേണുഗോപാൽ പറയുന്നു.

എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ബാങ്ക് മാനേജർ പൊലീസുകാരെയും കൂട്ടി വീട്ടിലെത്തുകയായിരുന്നു. വേണുഗോപാൽ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന വേണുഗോപാലിന്റെ ഭാര്യ ഷൈലാമ ആകെ അസ്വസ്ഥയായി. ഓട്ടോറിക്ഷയിൽ ഒഴിക്കാൻ വച്ചിരുന്ന പെട്രോൾ ശരീരത്തിലേയ്ക്കു ഒഴിച്ച ശേഷം ഇവർ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് അരമണിക്കൂറോളം ഇവിടെ നിന്ന ബാങ്ക് മാനേജർ വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ ആത്മഹത്യാ ശ്രമത്തിൽ നിന്നും പിൻതിരിപ്പിച്ചു.

തുടർന്ന് വേണുഗോപാലിനെ വിളിച്ചു വരുത്തിയ ബാങ്ക് മാനേജർ ഇദ്ദേഹവുമായി സംസാരിച്ച് ഒരു മാസം കൂടി അവധി അനുവദിക്കുന്നതിനു തീരുമാനമായി. തുടർന്ന് അവധി അനുവദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌നം പരിഹരിച്ചത്. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.