കാരാട്ട് ഫൈസലിന്റെ വിജയാഘോഷത്തിനിടയില്‍ ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന കാരാട്ട് ഫൈസല്‍ ജയിച്ചചുണ്ടപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയത് പൂജ്യം വോട്ടാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായതിനാല്‍ സി.പി.എം ജില്ല കമ്മിറ്റി ഫൈസലിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.
ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചെങ്കിലും എല്‍.ഡി.എഫ് സംവിധാനങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തന സജ്ജമായത് കാരാട്ട് ഫൈസലിന് വേണ്ടിയായിരുന്നു. ഒരു ബൂത്ത് കെട്ടിയതല്ലാതെ എല്‍.ഡു.എഫ് സ്ഥാനാര്‍ത്ഥി റഷൂദിനായി പ്രചരണത്തിനിറങ്ങിയിരുന്നില്ല. ഫലപ്രഖ്യാപന ശേഷം സി.പി.എമ്മിെന്റ കൊടിയേന്തിയായിരുന്നു അണികള്‍ കാരാട്ട് ഫൈസലിനൊപ്പം ആഹ്ലാദ പ്രകടനത്തിന് ഇറങ്ങിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന കാരാട്ട് ഫൈസല്‍ നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group