play-sharp-fill
കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്: കുമരകം സ്വദേശി സ്വാതി സുനിലിന് ഇരട്ട സ്വർണ്ണം:

കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്: കുമരകം സ്വദേശി സ്വാതി സുനിലിന് ഇരട്ട സ്വർണ്ണം:

 

സ്വന്തം ലേഖകൻ
കോട്ടയം: ആലപ്പുഴയിൽ വച്ച് നടന്ന കോ ഇൻ ചി അക്കാദമിയുടെ കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 40 കിലോ വിഭാഗത്തിൽ സ്വാതി സുനിലിന് കുമിറ്റിയിലും കത്തയിലും ഗോൾഡ് മെഡൽ ലഭിച്ചു. കുമരകം ആറ്റുചിറയിൽ സുനിലിന്റെയും രജനിയുടെയും മകളാണ് സ്വാതി സുനിൽ.

സൗത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പിലും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ സ്വാതി നേടിയിട്ടുണ്ട്.

കരാട്ടയിൽ 9 വർഷമായി പരിശീലനം നേടി വരുന്നു ബ്ലാക്ക് ബെൽറ്റിൽ സെക്കൻഡ് ഡിഗ്രി നേടിയ സ്വാതി വൈക്കം ഗവൺമെന്റ് ഗേൾസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group