കുമരകത്തിന് അഭിമാനമായി: കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി അഗിനേഷ്മ സന്തോഷ് :ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

Spread the love

കുമരകം : ​ഇടിക്കൂട്ടിലെ പെൺ പെരുമ വീണ്ടും കുമരകത്തേക്ക് .കരാട്ടെയിൽ ‘ഫസ്റ്റ് ഡാൻ’ (ഷോ ഡാൻ) ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി അഗിനേഷ്മ സന്തോഷ്. കുമരകം

video
play-sharp-fill

ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അഗിനേഷ്മ, ഒക്കിനാവ കൈ ഹോ ജുകു കരാട്ടെ ഡോ സ്കൂൾ നടത്തിയ

പരീക്ഷയിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ 26-ന് മാഞ്ഞൂരിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അനിൽകുമാർ ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​കുമരകം കുഴിയാത്ത് സന്തോഷ് കെ.പി – രശ്മി ദമ്പതികളുടെ മകളായ അഗിനേഷ്മ, ഷിഹാൻ അജിത് കുമാർ, സെൻസെയ് അജിമോൻ സി.പി എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.

ആയോധനകലയിലൂടെ ആത്മവിശ്വാസവും ഏകാഗ്രതയും വളർത്തിയെടുക്കാമെന്ന് ഈ നേട്ടത്തിലൂടെ അഗിനേഷ്മ തെളിയിക്കുന്നു.