ചെറുകിട കരാറുകാർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം:കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ചെറുകിട കരാറുകാർ കോട്ടയം കലക്ടറേറ്റിലേക്ക് മാർച്ചും തുടർന്ന് ധർണയും സംഘടിപ്പിച്ചു. സർക്കാർ വക ജോലികൾ നിർവഹിച്ചതിന്റെ ബില്ലുകളുടെ തുക എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

video
play-sharp-fill

.സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറി കെ. ജെ. അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. ചെറുകിട കരാറുകാർ ഏറെ പ്രതിസന്ധിയിൽ ആണെന്നും ഇവർക്ക് സർക്കാർ നൽകാനുള്ള തുക ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു

. ഈ ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡണ്ട് എംഎസ് സാനു സമരത്തിൽ അധ്യക്ഷനായി. നിരവധി ചെറുകിട കരാറുകാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group