
തിരുവനന്തപുരം : നിര്‍മാണസ്ഥലത്ത് ചുമതലയുണ്ടായിരുന്ന ഓവര്‍സിയറുടെ മേല്‍നോട്ടത്തില്‍ പണിനടക്കവെ മറ്റൊരു ഓവര്‍സിയര്‍ വന്നു അസഭ്യം വിളിക്കുകയും കരാറുകാരനെ കൈയേറ്റം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കരാറുകാര്‍ പറഞ്ഞു. ചുമതലയില്ലാത്ത വ്യക്തി ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയത് ബോധപൂര്‍വമാണ്. ഈ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫെഡറേഷന്റെ സമരം.
കരാറുകാരന്റെ പേരില്‍ കൊടുത്ത കള്ള പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സമരക്കാര്‍ നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി. നഗരസഭക്ക് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും കേരള ഗവണ്‍മെൻറ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് പി. മോഹൻ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, താലൂക്ക് പ്രസിഡൻറ് എ. നസീര്‍, സെക്രട്ടറി ടി.ബി. രാജേന്ദ്രൻ പിള്ള, ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം, ജില്ല ജോയൻറ് സെക്രട്ടറി വി. സജീഷ് കുമാര്‍, ചീരാണിക്കര സുരേഷ്, സുനില്‍കുമാര്‍ കല്ലമ്ബലം തുടങ്ങിയവര്‍ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണുമായി സംഘടനാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം ഉറപ്പുവരുത്തി നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. കുമാരി സംഘടനാ നേതാകള്‍ക്ക് ഉറപ്പുനല്‍കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവര്‍സിയറായ ശ്രീജിത്ത്, കരാറുകാരൻ അജിത്ത് എന്നിവരാണ് ഏറ്റുമുട്ടുകയും പരസ്പരം പരാതി ഉന്നയിച്ചു ആശുപത്രികളില്‍ ചികിത്സ തേടിയതും. ആറ്റിങ്ങല്‍ ടൗണ്‍ യു.പി സ്കൂളിന്റെ പാചകപ്പുര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലത്താണ് ജീവനക്കാനും കരാറുകാരനും തമ്മിലടിച്ചത്.
സ്കൂളിലെ പാചകപ്പുരയുടെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഓവര്‍സിയര്‍ നല്കിയ നിര്‍ദേശങ്ങള്‍ കരാറുകാരൻ പാലിച്ചില്ലെന്നും തുടര്‍ന്ന് പണി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടപ്പോള്‍ മര്‍ദിച്ചെന്നുമാണ് സെക്രട്ടറി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പരിക്കേറ്റ ശ്രീജിത്ത് വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.



