video
play-sharp-fill
കാരാപ്പുഴ ഗവ എച്ച് എസ് എസ് പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17ന്

കാരാപ്പുഴ ഗവ എച്ച് എസ് എസ് പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17ന്

സ്വന്തം ലേഖകൻ

കോട്ടയം: പൊതുവിദ്യാഭ്യാസയ്ഞത്തിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലത്തിൽ ആദ്യമായി ഹൈടെക് പദവിയിലേക്ക് ഉയർത്തുന്ന കാരാപ്പുഴ ഗവ ഹയർസെക്കണ്ടറിസ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17്ന് തിരുവഞ്ചൂർരാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും.
രാവിലെ 10.30ന് സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭാദ്ധ്യക്ഷ ഡോ.പി ആർ സോന അദ്ധ്യക്ഷയായിരിക്കും. മുൻ എം എൽ എ വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.
ഹൈടെക് പ്രോജക്ട് സമർപ്പണം നഗരസഭാ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ ലില്ലിക്കുട്ടിമാമ്മന് നൽകി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദുസന്തോഷ്‌കുമാർ നിർവ്വഹിക്കും.നഗരസഭാംഗങ്ങളായ സിഎൻ സത്യനേശൻ,,അഡ്വ പിഎസ്അഭിഷേക്,സനൽകാണക്കാലി, ജ്യോതി ശ്രീകാന്ത്, എംപി സന്തോഷ്‌കുമാർ, ജാൻസിജേക്കബ്, വി വി ഷൈല, പിടിഎ പ്രസിഡന്റ് പി ആർ സാബു, ഹയർസെക്കണ്ടറി റീജണൽ ഡപ്യൂട്ടി ഡയറക്ടർ ജെസിക്കുട്ടി ജോസഫ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എ.കെഅരവിന്ദാക്ഷൻ, ജില്ലാവിദ്യാഭ്യാസഓഫീസർ സിഷൈലാകുമാരി, അസി.വിദ്യാഭ്യാസ ഓഫീസർ(കോട്ടയം വെസ്റ്റ്) ബി.ഷാജി, ആർ എംഎസ് എ ജില്ലാ പ്രോജക്ട് ഓഫീസർ ഷാനവാസ്, എസ്എസ്എ ജില്ലാപ്രോഗ്രാം ഓഫീസർ മാണിജോസഫ്,കൈറ്റ് പ്രോജക്ടമാനേജർകെ ബി ഗോപാലകൃഷണപിള്ള,കൈറ്റ് ജില്ലാ കോർഡിനേറ്റർ ടോണി ആന്റണി,കോട്ടയംവെസ്റ്റ് ബിപി ഒ പി.ആർ രശ്മി, കാരാപ്പുഴസഹകരണബാങ്ക്പ്രസിഡന്റ് വിസി മോഹനൻ, പ്രിൻസിപ്പൽ തിരുവനന്തപുരം ഗവ ബോയ്സ് എച്ച എസ് എസ് ടി എസ് സലിം, പൂർവ്വ വിദ്യാർത്ഥി ആർട്ടിസ്റ്റ്സുജാതൻ, സ്‌കൂൾ വികസനസമിതി ചെയർമാൻ എംജി ശശിധരൻ,സെക്രട്ടറി കെ.സാംജി, ഹെഡ്മിസ്ട്രസ് എഡി വനജകുമാരി എന്നിവർ പ്രസംഗിക്കും .തുടർച്ചയായി പത്താംവര്ഷവും എസ്എസ്എൽസിപരീക്ഷയിൽ നൂറുശതമാനം വിജയംകൈവരിച്ച സ്‌കൂൾവിദ്യാർത്ഥികളെ ചടങ്ങിൽഅനുമോദിക്കും.