കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് ഇത് അഭിമാനനിമിഷം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കാരാപ്പുഴ പള്ളിയുടെ മുൻ വികാരി ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ മലങ്കര ഓർത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്കാ ആയി തെരഞ്ഞെടുത്ത വാർത്ത ഏറെ അഭിമാനത്തോടെയാണ് ഇടവകാംഗങ്ങൾ ശ്രവിച്ചത്. പരിശുദ്ധ പാമ്പാടി തിരുമേനി മലങ്കരയിൽ സ്ഥാപിച്ച ഏക ദേവാലയം എന്ന നിലയിലും, മലങ്കര സഭയ്ക്ക് അനവധി മേൽപ്പട്ടക്കാരെയും, അനവധി പ്രഗൽഭരായ ആചാര്യൻമ്മാരേയും സംഭാവന നൽകി കൊണ്ടും മലങ്കര സഭയ്ക്ക് അഭിമാനമായി ഐശ്വര്യത്തോടെ നില കൊള്ളുന്ന കാരാപ്പുഴ പള്ളി ഈ നിമിഷം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.

മുൻ വികാരിമാരായ പുണ്യശ്ലോകരായ പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ,ഗീവർഗീസ് മാർ ഒസ്ത്താത്തിയോസ് തിരുമേനി, ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനി, ഔഗെൻ മാർ ദീവന്നാസ്സിയോസ്‌ തിരുമേനി, മാത്യൂസ് മാർ ബർന്നബാസ് തിരുമേനി എന്നി മേൽപ്പട്ടക്കാരും, സഭാ ഗുരുശ്രേഷ്ഠനായ വന്ദ്യ ടി. ജെ. ജോഷ്വാ അച്ചൻ ഉൾപ്പെടെ അനവധി പ്രഗൽഭ വൈദീകാരെയും സഭയ്ക്ക് സംഭാവന നൽകുവാൻ ഈ അനുഗ്രഹിത ഇടവകയ്ക്ക് സാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശുദ്ധ പാമ്പാടി തിരുമേനി എല്ലാ മാസവും ഈ ദേവാലയത്തിൽ സന്ദർശനം നടത്തി ഒന്ന് രണ്ടു ദിവസം ഇവിടെ താമസിച്ചു ധന്യമാക്കിയ ഈ ദേവാലയം അനേകർക്ക് അനുഗ്രഹിമായി എരുത്തിയ്ക്കൽ കുന്നുംപുറത്തു തല ഉയർത്തി നിൽക്കുന്നത് ഈ പ്രദേശത്തെ അനുഗ്രഹത്തിന് കാരണം ആണെന്ന് ഏവർക്കും അറിയാവുന്ന വസ്തുത ആണ്. ഈ അനുഗ്രഹിത ദേവാലയവും, അംഗങ്ങളും ഈ ചരിത്രതീരുമാനം സുന്നഹദോസും സഭയും എടുത്തതിലുള്ള സന്തോഷം അറിയിക്കുകയും, ദൈവ നിശ്ചയത്തെ സ്തുതി ചൊല്ലുകയും ചെയ്യുന്നു.

ഞങ്ങളുടെ മുൻ വികാരി മലങ്കര ഓർത്തഡോക്സ് സഭയുടെ അമരക്കാരനായി തെരഞ്ഞടുക്കപ്പെട്ടത്തിലൂടെ ഒരിക്കൽ കൂടി ഈ ദേവാലയം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു…. നിയുക്ത കാതോലിക്ക ആയി തെരഞ്ഞടുക്കപ്പെട്ട ഞങ്ങളുടെ ആത്മീയപിതാവിന് എല്ലാ പ്രാർത്ഥനകളും, ആശംസകളും അർപ്പിക്കുന്നു, ദൈവം തമ്പുരാൻ തിരുമേനിയേ കൂടുതലായി അനുഗ്രഹിക്കട്ടെ.