
കോട്ടയം: കാരാപ്പുഴ അമ്പലക്കടവിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 3 പേർക്ക് വെട്ടേറ്റു.ആക്രമണം കണ്ട് തടയാൻ എത്തിയ ആൾക്കാണ് കൂടുതൽ പരിക്ക്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദേശവാസിയായ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ വിഷ്ണു, സുബിൻ എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്.
മുൻ വൈരാഗ്യമാണ് കാരണം. കഴിഞ്ഞ വർഷം സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് അടിയുണ്ടായി. അന്നത്തെ അടിപിടിയുടെ വൈരാഗ്യമാണ് ഇന്നലെ വെട്ടിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ തങ്കു പാസ്റ്ററിന്റെ ഡ്രൈവറായ രോഹിത്,ലാലു,ധനേഷ് എന്നിവർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി അമ്പലക്കടവ് മൈതാനത്തു വച്ചാണ് സംഘർഷമുണ്ടായത്.