
കോട്ടയം : കാരാപ്പുഴയിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ.
കോട്ടയം കാരാപ്പുഴ പയ്യമ്പിള്ളിച്ചിറ വീട്ടിൽ ഈശ്വരി (47), കാരാപ്പുഴ പൂത്തറയിൽ അഖിൽ പി. രാജ് (27), കാഞ്ഞിരം ചുങ്കത്ത് അക്ഷയ് സി. അജി എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം പയ്യമ്പളിച്ചിറയിൽ ഈശ്വരിയുടെ വീട്ടിലെ കിടപ്പ്മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ 1.713 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നാണ് മറ്റു രണ്ട് പ്രതികളെയും പിടികൂടിയത്.
ഒന്നാം പ്രതിയായ ഈശ്വരിയും
കേസിലെ പ്രതികളായ അഖിൽ അക്ഷയ് എന്നിവരും നേരത്തെ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കച്ചവടത്തിനായി സൂക്ഷിച്ച കേസുകളിലെ പ്രതികളാണ്.
ഈശ്വരിയുടെ മകൻ സുന്ദർ ഗണേഷിനെ കോട്ടയം വെസ്റ്റ് പോലീസ് KAAPA നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയിരിക്കുകയാണ്, ഇയാൾക്കെതിരെ തിരുപ്പൂരിൽ 8 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട കേസും നിലവിലുണ്ട്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐമാരായ വിദ്യ, മനോജ് എന്നിവരും എസ് സിപിഒ നിബിൻ, സിനൂപ്, സലാമോൻ,അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്, പ്രതികളെ കോടതിയിൽ ഹാജരാക്കി.